ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ച്ചു​നീ​ക്കി സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നാ​ണ് 9/11നു​ശേ​ഷം അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭീ​ക​ര​വി​രു​ദ്ധ യു​ദ്ധ​ങ്ങ​ള്‍ ന​ട​ന്ന​തെ​ങ്കി​ലും ലോ​കം കൂ​ടു​ത​ല്‍ അ​നി​ശ്ചി​തവും അ​ര​ക്ഷി​ത​വു​മാ​യി മാ​റി എ​ന്ന​താ​ണു വാ​സ്ത​വം.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന ന​ടു​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഫ്രാ​ന്‍​സി​ലും ജ​ര്‍​മ​നി​യി​ലും ഓ​സ്ട്രി​യയി​ലും നി​ര​വ​ധി ത​വ​ണ ആ​വ​ര്‍​ത്തി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് ഭീ​ക​ര​ത​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ നി​ക​ത്തി​യാ​ണ് തീ​വ്ര​വാ​ദി​ക​ള്‍ മു​ന്പോ​ട്ടു​പോ​കു​ന്ന​ത്.