2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മ്മനി റുമാനിയയെ തോല്‍പ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനം ആണ് നടത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് അവര്‍ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം പിറന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആണ് ജര്‍മ്മനി രണ്ട് ഗോളുകള്‍ നേടിയത്.

റൊമാനിയന്‍ മിഡ്ഫീല്‍ഡര്‍ ഇയാനിസ് ഹാഗി ഒന്‍പതാം മിനിറ്റില്‍ ഹാംബര്‍ഗിന്റെ വോള്‍ക്സ്പാര്‍ക്ക്സ്റ്റേഡിയനില്‍ ആദ്യ ഗോള്‍ നേടി.ഫോര്‍വേഡ് സെര്‍ജ് ഗ്നാബ്രി 52 -ാം മിനിറ്റില്‍ സമനില നേടി. 81-ാം മിനിറ്റില്‍ ജര്‍മ്മനി വിജയഗോള്‍ നേടിയപ്പോള്‍ മുന്നേറ്റക്കാരനായ തോമസ് മുള്ളര്‍ ഹാഫ് വോളിയിലൂടെ വലകുലുക്കി 2-1 വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് ജെ ജേതാക്കളായ ജര്‍മ്മനിക്ക് ഏഴ് മത്സരങ്ങളില്‍ 18 പോയിന്റുണ്ട്. ഗ്രൂപ്പ് ജയിക്കുന്നതിനും നേരിട്ട് ലോകകപ്പ് യോഗ്യത നേടുന്നതിനും അവര്‍ അടുത്താണ്.