കോവിഡിന്റെ തുടക്കത്തിൽ ലോമമെമ്പാടും ലോക്കഡൗണിലായിരിക്കെ,  അമേരിക്കൻ മലയാളികൾക്ക് സാന്ത്വനവും, സഹായവുമായി ഫോമാ എല്ലാ ഞായറാഴ്ചയും നടത്തുന്ന സാന്ത്വന സംഗീതത്തിന്റെ  എഴുപത്തഞ്ചാം  എപ്പിസോഡ് . 2021 സെപ്റ്റംബർ 19 ന്, ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക്  ന്യൂയോർക്ക്-ക്യൂൻസിലെ ടൈസൺ സെന്ററിൽ (26th നോർത്ത് ടൈസൺ അവന്യൂ,ഫ്ലോറൽ പാർക്ക്) വെച്ച് നടക്കും സംഗീത വിരുന്നിൽ അമേരിക്കയിലെ പ്രമുഖ ഗായകർ അണിനിരക്കും.സിബി ഡേവിഡ്  നേതൃത്വം നൽകുന്ന സാന്ത്വന സംഗീതം അതിരുകളില്ലാത്ത സ്നേഹത്തോടെ അമേരിക്കൻ മലയാളികൾ ഹ്ര്യദയത്തിൽ ഏറ്റു വാങ്ങിയ സംഗീത പരിപാടിയാണ്. നാളിതുവരെ എഴുപത്തഞ്ച് ആഴ്ചകളായി  മുടക്കമില്ലാതെ എഴുപത്തഞ്ച് എപ്പിസോഡുകളിലായി വിവിധ സംഗീത കലാകാരന്മാർ അണിനിരന്ന ഈ സംഗീത പരിപാടി  ചരിത്ര സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഫോമയുടെ അഞ്ച് റീജിയനുകൾ സംയുക്തമായാണ് എഴുപത്തഞ്ചാം എപ്പിസോഡ് ഒരുക്കുന്നത്.

ആർ.വി.പിമാരായ  സുജനൻ പുത്തൻപുരയിൽ ( ന്യൂ ഇംഗ്ലണ്ട്), ഷോബി ഐസക് ( എമ്പയർ ), ബിനോയി തോമസ് (മെട്രോ), ബൈജു വർഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റൽ), നാഷണൽ കമ്മറ്റിയംഗങ്ങളായ ഗീ വർഗ്ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു , ഡെൻസിൽ ജോർജ്ജ്, മനോജ് വർഗ്ഗീസ്, അനു സ്കറിയ, അനിൽ നായർ, മധുസൂധനൻ നമ്പ്യാർ,ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം  എപ്പിസോഡിൽ എല്ലാ നല്ല സഹ്ര്യദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന്   ഫോമാ  പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്‌ഥിച്ചു.