ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി നിർദേശം നൽകി. അടിയന്തര സഹായത്തിന് +972549444120 എന്ന ഹെൽപ് ലൈൻ നമ്പറുംനൽകിയിട്ടുണ്ട്.

എമർജൻസി നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ cons1.telaviv@mea.gov.in എന്ന ഐഡിയിൽ മെയിൽ അയക്കാം. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഏത് സാഹചര്യത്തിലും സഹായവും മാർഗനിർദേശവും നൽകാൻ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.