കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. മഹാമാരിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം പൊതുതാത്പര്യഹർജികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സുപ്രിംകോടതി അഡിഷണൽ റജിസ്ട്രാർ അറിയിച്ചു.

ഇന്നലെയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫുകളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇന്നലെ 3,48,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4205 പേർ ഈ സമയത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുലാണ് രോഗമുക്തർ. 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേർക്ക്.ഇതിൽ 1,93,82,642 പേർ രോഗമുക്തരായി. ആകെ മരണം 2.54 ലക്ഷം ആയി.

533 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്ട്ര,കർണാടക,കേരളം,തമിഴ്നാട് ,ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിൽ കൊവിഡ് പടരുന്നു. 533 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണ്