അബുദാബിയില്‍ പ്രാര്‍ഥനാ സമയങ്ങളിലും മറ്റും റോഡരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തു പോയാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ്. ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ ഇതു പതിവാക്കിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

ഇത്തരം പ്രവണതകള്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുമെന്നു പൊലീസ് അറിയിച്ചു.ആരാധാനാലയങ്ങളോടനുബന്ധിച്ചുള്ള പാര്‍ക്കിങ് മേഖലകളിലാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്.