മി​ഷ​ഗ​ണ്‍: മു​ന്‍ യു​എ​സ് ഒ​ളി​മ്പി​ക്സ് ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നെ ജീ​വ​നൊ​ടു​ക്കിയ നിലയില്‍ കണ്ടെത്തി . ലൈം​ഗീ​ക പീ​ഡ​നം, മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പ​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെയാണ് ജോ​ണ്‍ ഗെ​ഡെ​ര്‍​ട്ട് ജീവനൊടുക്കിയത്. മി​ഷ​ഗ​ണ്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഡ​ന നെ​സ​ല്‍ ജോ​ണ്‍ ഗെ​ഡെ​ര്‍​ട്ടി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

2012 ലെ ​വ​നി​താ ജിം​നാ​സ്റ്റിം​ഗ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഗെ​ഡെ​ര്‍​ട്ട്. നൂ​റു​ക​ണ​ക്കി​ന് അ​ത്‌​ല​റ്റു​ക​ളെ പീ​ഡി​പ്പി​ച്ച ടീം ​ഡോ​ക്ട​ര്‍ ലാ​റി നാ​സ​ര്‍ ഗെ​ഡെ​ര്‍​ട്ടി​നൊ​പ്പ​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

250 ല​ധി​കം പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​സ​റി​ന് 2018 ല്‍ 300 ​വ​ര്‍​ഷം ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 63 കാ​ര​നാ​യ ഗെ​ഡെ​ര്‍​ട്ടി​ന് മി​ഷി​ഗ​ണി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ഡോ​ക്ട​റാ​യി നാ​സ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.