കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. മന്ത്രി ജി സുധാകരന്‍ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു.ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ,കമ്ബിനി ടോള്‍ പിരിവ് തുടങ്ങുന്നത്. വാട്‌സ് ആപ്പിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്ബനി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്ബനി അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു.

നേരത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ദേശിയ അതോറിറ്റിക്കു കത്തു അയച്ചിരുന്നു ഈ കത്ത് പരിഗണിക്കാതെയാണ് നാളെ ടോള്‍ പരിവ് ആരംഭിക്കുന്നത്. ഇതിനെതുടര്‍ന്നാണ് മന്ത്രി വീണ്ടും കത്തയച്ചിരിക്കുന്നത്.