തിരുവനന്തപുരം: സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിയെ കോര്‍ത്തിണക്കി േകരളത്തിേന്റത് ഉള്‍പ്പെടെ ചൂഷണം ചെയ്യാതെ കിടക്കുന്ന മത്സ്യസമ്പത്തിെന്റ കൊള്ളയടിക്കലിലെ കണ്ണികളിലൊന്നായിരുന്നു ഇ.എം.സി.സി.
ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവക്കാണ് പൊതുമേഖല സ്ഥാപനമായ കെ.എസ്.െഎ.എന്‍.സിയുമായി എം.ഒ.യു ഇ.എം.സി.സി ഒപ്പുവെച്ചത്. സംസ്ഥാന അധികാര പരിധിയില്‍ അല്ലാത്ത കാര്യങ്ങളില്‍ ഉദ്യോഗസ്ഥ ലോബിയിലൂടെ രാഷ്ട്രീയ നേതൃത്വത്തെകൊണ്ട് അനുമതി വാങ്ങുകയായിരുന്നു ഒരു ലക്ഷ്യം.
ഇതിനൊപ്പമാണ് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുള്ള നീക്കവും നടത്തിയത്. മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരെ കണ്ടതിനൊപ്പമാണ് കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രി അടക്കമുള്ളവരെയും സമീപിച്ചത് ഇതേ ലക്ഷ്യത്തോടെയായിരുന്നു.
രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് അനുമതി തേടുക എന്നത് ഉദ്യോഗസ്ഥ ലോബിവഴി നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴായിരുന്നു വിവാദ നീക്കങ്ങള്‍ പൊളിഞ്ഞത്. എങ്ങനെയും നിക്ഷേപകരെ ആകര്‍ഷിക്കുക, ഇളവുകള്‍ വാരിക്കോരി കൊടുക്കുക എന്ന ഇടത്, വലത് സര്‍ക്കാറുകളുടെ വികസന സ്വപ്നം ചൂഷണം ചെയ്യുന്നതാെണന്നും വിവാദ പദ്ധതികള്‍ കടന്നുവരാന്‍ ഇടയാക്കിയിട്ടുള്ളത്.
സ്വകാര്യ കമ്പനിയുടെ അവകാശവാദങ്ങള്‍ വസ്തുതപരമായി പരിശോധിക്കാന്‍ പോലും കെ.എസ്.െഎ.എന്‍.സി തയാറായില്ല. തെക്കേന്ത്യന്‍ ആഴക്കടലിലെ മല്‍സ്യ സമ്പത്തില്‍ സ്വദേശ, വിദേശ കുത്തകകള്‍ക്ക് എന്നും കണ്ണുണ്ടായിരുന്നു. മീനാകുമാരി കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കി ഇതിന് വഴിയൊരുക്കാന്‍ ശ്രമിെച്ചങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും അടക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പാക്കാനാവാതെ പിന്തിരിയേണ്ടിവന്നു.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്ന് കൊച്ചിയിലാണ് നിര്‍മിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉള്ളപ്പോള്‍ ട്രോളുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖം നിര്‍മിക്കുമെന്ന പ്രഖ്യാപനം വെറുതെയല്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളി സംഘടനകളില്‍ നിന്നുയരുന്നത്.
ഇ.എം.സി.സി പോലുള്ള കമ്പനിക്ക് ട്രോളറുകളും മദര്‍ഷിപ്പുകളും നിര്‍മിക്കാനും തുറമുഖം വികസിപ്പിക്കാനുമുള്ള ആസ്തിയും സാേങ്കതിക മികവും ഇല്ലെന്ന വിവരം ഇതിനകം പുറത്തുവന്നു.