ന്യൂ ഡല്‍ഹി: ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം.ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് കോടതി താക്കീത് നല്‍കി.

ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്.ലോക്കറുകള്‍ക്കുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും, ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.