തൃ​ശൂ​ര്‍ : ക​റു​ത്ത മാ​സ്ക് ധ​രി​ച്ച്‌​ പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​താനൊരുങ്ങി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക അ​വ​ഗ​ണി​ച്ച്‌​ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ലും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണി​ത്​.

നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി പി.​എ​സ്.​സി ന​ട​ത്തു​ന്ന പ​ത്താം​ത​രം പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക. ശ​നി​യാ​ഴ്​​ച​യും ഫെ​ബ്രു​വ​രി 25, മാ​ര്‍​ച്ച്‌​ ആ​റ്, 13 തീ​യ​തി​ക​ളി​ലും ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളി​ലാ​ണ്​ ക​റു​ത്ത മാ​സ്​​ക്​ ധ​രി​ക്കാ​ന്‍ തീ​രു​മാ​നം. ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ര്‍​വ​ന്‍​റ്​ (എ​ല്‍.​ജി.​എ​സ്), ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ല​ര്‍​ക്ക്​ (എ​ല്‍.​ഡി.​ഡി), അ​സി. സെ​യി​ല്‍​സ്​​മാ​ന്‍ (എ.​എ​സ്.​എം), സ്​​റ്റോ​ര്‍ കീ​പ്പ​ര്‍, ഫീ​ല്‍​ഡ്​ വ​ര്‍​ക്ക​ര്‍ ത​സ്​​തി​ക​ളി​ലേ​ക്കാ​ണ്​ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ല്‍ ക​റു​ത്ത മാ​സ്​​ക്​ വി​ല​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധ​വു​മാ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തു​വ​രു​ന്ന​ത്. വി​വി​ധ റാ​ങ്ക്​​ ഹോ​ള്‍​ഡേ​ഴ്​​സ്​ സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യാ​ണ്​​ ആ​ഹ്വാ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.