ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ ആദ്യം കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്​സിന്‍ നല്‍കുകയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.

അതിന്​ ശേഷം ​കോവിഡിന്‍െറ മുന്‍നിര പോരാളികളായ പൊലീസ്​, സായുധസേന, മുന്‍സിപ്പല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്കും നല്‍കും. ഇത്തരത്തിലുള്ള രണ്ട്​ കോടി പേര്‍ക്കാവും രണ്ടാം ഘട്ടത്തില്‍ വാക്​സിന്‍ വിതരണം ചെയ്യുക.

13 പ്രധാന പാര്‍ട്ടികളിലെ നേതാക്കളാണ്​ ഇന്ന്​ നടന്ന​ വിര്‍ച്വല്‍ യോഗത്തില്‍ പ​ങ്കെടുത്തത്​. കോണ്‍ഗ്രസിനായി ഗുലാം നബി ആസാദ്​ യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസ്​, ടി.ആര്‍.എസ്​, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പ​ങ്കെടുത്തു.