രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി. ഇന്നലെ 584 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,807 പേര്‍ രോഗമുക്തി നേടി. ഇതുവരെ 84,28,410 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 10,83,397 പരിശോധനകള്‍ നടത്തി. ഇതുവരെ 12,95,91,786 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.