അധികാരത്തിന്റെ ആദ്യവർഷം 1,25,000 അഭയാർഥികൾക്ക് യുഎസിൽ അഭയം നൽകുമെന്ന് നിയുക്ത പ്രസിഡന്റ് ജോബൈഡൻ പറഞ്ഞു. ഇപ്പോൾ പ്രതിവർഷം 15,000 അഭയാർഥികളെ മാത്രമാണ് സ്വീകരിക്കുന്നത്. ആദ്യ നൂറു ദിവസങ്ങളിൽ താൻ മറ്റ് കുടിയേറ്റ പ്രശ്നങ്ങളും പരിഹരിക്കുവാൻ ശ്രമിക്കുമെന്നു പറഞ്ഞു. നിയമപരമായ രേഖകൾ ഇല്ലാതെ യുഎസിൽ എത്തി ഇവിടെ കഴിയുന്ന 6 ലക്ഷം ‘സ്വപ്നാടനക്കാരെ’ തിരിച്ചയയ്ക്കുന്നത് വൈകിപ്പിക്കുവാനുള്ള ഡിഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡാക) പുനരാരംഭിക്കുവാനുള്ള ശ്രമവും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ കുടിയേറ്റ നിയമ പരിഷ്ക്കരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന ബൈഡൻ പ്രചാരണ വെബ്‍സൈറ്റിലെ ഭാഷയിൽ കൂടുതലും പറയുന്നത് അവലോകനം നടത്തും എന്നാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എനിക്ക് വലിയ പ്രതീക്ഷയില്ല. കുടിയേറ്റ നിയമം ഒബാമയുടെ കീഴിലും നന്നായിരുന്നില്ല. ഒരു പാടാളുകളെ ഒബാമ നാടുകടത്തി. എല്ലാ മുസ്‌ലിങ്ങളും അമേരിക്കയ്ക്കു പുറത്തു നിന്നാൽ മതി എന്ന് പറഞ്ഞിട്ടില്ല. ഒബാമ ഒരു ഈക്വൽ ഓപ്പർച്യൂണിറ്റി ഡിപോർട്ടർ ആയിരുന്നു. ഇമ്മിഗ്രേഷൻ ആന്റ് മുസ്‌ലിം ഇഷ്യൂസിന്റെ സജീവ പ്രവർത്തക ആലിയ സേലം പറഞ്ഞു.

അൽപാസോയിലാണ് പ്രസിഡന്റ് ട്രംപിന്റെ കടുത്ത നടപടികൾ ആദ്യമായി അനുഭവപ്പെട്ടത്. ഇമ്മിഗ്രേഷൻ അഭിഭാഷക മരിസ ലിമൺ വളരെ രൂക്ഷമായ ഒരു വിശകലനമാണ് നടത്തിയത്. യാത്രാ വിലക്കുകൾ നീങ്ങിയേക്കാം. ഡാക തുടർന്നേക്കാം. എന്നാൽ മറ്റ് കുടിയേറ്റ നയങ്ങൾ ഒരു വിലപേശലായി മാറുമെന്നാണ് തന്റെ ഭയമെന്ന് ലിമൺ പറഞ്ഞു. തന്റെ ‘വിഷ്‍ലിസ്റ്റി’ൽ ടൈറ്റിൽ 42 ൽ വിചാരണ നടത്താതെ കുടിയേറ്റക്കാരെ നാടുകടത്താമെന്ന നിലപാടും മാറ്റിക്കിട്ടണമെന്ന് ലിമൺ പറഞ്ഞു. മഹാമാരിയും കുടിയേറ്റ കോടതികളുടെ അറ്റകുറ്റപണികളും കാരണം 1.3 മില്യൻ കേസുകൾ തീർപ്പാകാതെ കിടക്കുകയാണ്. ഹോപ് ബോർഡർ ഇൻസ്റ്റിട്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറാണ് ലിമൺ.

കുടിയേറ്റ സംവിധാനം കുടിയേറ്റത്തിൽ ആരംഭിച്ച ഒരു രാഷ്ട്രത്തിന്റെ ചരിത്രം കൂടിയാവുമ്പോൾ പരമപ്രധാനമാണ്. റിപ്പബ്ലിക്കനുകളും മറ്റ് തല്പരകക്ഷികളും നിയമപരിഷ്കരണം എതിർക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്നു. മാറ്റം അത്ര എളുപ്പമല്ല. ഒരു നീണ്ട, നിയന്ത്രണക്ഷമമായ നടപടിക്രമങ്ങൾ ആവശ്യമാണ്. ഇമ്മിഗ്രേഷൻ സംവിധാനത്തിൽ 400 ൽ അധികം ഭേദഗതികൾ ട്രംപ് ഭരണകൂടം വരുത്തിയിട്ടുണ്ട്.

എക്സിക്യുട്ടീവ് ഓർഡറുകളിലൂടെ നാല് മാസം ട്രംപ് ഭരണം അഭയാർഥി പ്രവാഹം തടഞ്ഞു. ഒബാമ ഭരണത്തിൽ ഒരു വർഷം 1,10,000 അഭയാർത്ഥികളെ സ്വീകരിച്ചിരുന്നത് ട്രംപ് ഭരണത്തിൽ ഏറ്റവും കുറഞ്ഞ 15,000 ൽ എത്തി. ഇത് ഏറ്റവുമധികം ബാധിച്ചത് ടെക്സസ് സംസ്ഥാനത്തെയാണ്. മുൻപ്, 1025 അഭയാർഥികളെ പ്രതിവർഷം ടെക്സസ് സ്വീകരിച്ചിരുന്നു.

കോംഗോയിൽ നിന്നും സിറിയയിൽ നിന്നും ആഭ്യന്തര യുദ്ധങ്ങളിൽ നിന്ന് പലായനം ചെയ്തു എത്തുന്നവരുടെ കാര്യത്തിൽ തീരുമാനം നീണ്ടുപോയി. ട്രംപിന്റെ നിയമം, റിമെയിൻ ഇൻ മെക്സിക്കോ (മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോകോൾസ്) അഭയാർഥികൾ അവരുടെ കേസുകളിൽ തീരുമാനം ആകുന്നത് വരെ മെക്സിക്കോയിൽ തുടരുക എന്ന തീരുമാനം നടപ്പിൽ വന്നു. 68,0000 അഭയാർഥികൾ ഈ പ്രോഗ്രാമിന്റെ കീഴിൽ വന്നു. 24,500 കേസുകൾ തീർപ്പാക്കാൻ കാത്തിരിക്കുന്നുണ്ട്. ഓഗസ്റ്റിൽ ജേർണലിസുറ്റുകളുടെ ഒരു കൺവെൻഷനിൽ, റിമെയിൻ ഇൻ മെക്സിക്കോ നയം പതുക്കെ പുറത്താക്കുമെന്ന് ബൈഡൻ പറഞ്ഞു.

1995 ൽ ഏകദേശം 7,500 പേർ ദിനംപ്രതി സിവിൽ ഡിറ്റെൻഷനിലായിരുന്നു. കഴിഞ്ഞ വർഷം 55,000 പേർ ഡിറ്റെൻഷൻ സെന്ററുകളിലും കൗണ്ടി ജയിലിലുമായിരുന്നു. മഹാമാരിയും സോഷ്യൽ ഡിസ്റ്റെൻസിങ്ങും, ഡിറ്റെൻഷനുകൾ കുറച്ച് ഈ മാസം 17,000 ആയി. 100 ദിവസത്തിനുള്ളിൽ ഒരു സമഗ്ര ഇമ്മിഗ്രേഷൻ ബിൽ കോൺഗ്രസിന് അയയ്ക്കുമെന്നു ബൈഡൻ പറഞ്ഞു. എന്നാൽ ഇതുപോലെയുള്ള ശ്രമങ്ങൾ മുൻപ് പരാജയപ്പെട്ടിട്ടുണ്ട്. ധ്രുവീകരണം ശക്തമായ ഈ കാലത്ത് കുടിയേറ്റ നിയമപരിഷ്കരണങ്ങൾ ഇരുസഭകളും എങ്ങനെ പാസ്സാക്കും എന്ന് വ്യക്തമല്ല.

2013 ൽ ഒരു വലിയ മുന്നേറ്റം സെനറ്റിലുണ്ടായി. രേഖകളില്ലാത്ത രാജ്യത്ത് എത്തിയ മില്യണുകൾക്ക് പൗരത്വത്തിന് ഒരു നീണ്ട പാത ഒരുങ്ങി. പകരം അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നും നിർദേശം ഉണ്ടായി. ഈ ശ്രമം സഭയിൽ പരാജയപ്പെട്ടു. ട്രംപ് ഭരണത്തിൽ ജോലിക്കായി യുഎസിൽ എത്തുന്നവർക്ക് കൂടുതൽ നിയന്ത്രണം ഉണ്ടായി. കൂടുതൽ ലേബർ വീസകൾ നൽകുന്നത് രാഷ്ട്രീയമായി വിമർശനത്തിന് ഇടയാക്കും. കോവിഡ് 19 കേസുകൾ വർധിക്കുവാൻ ഇടയുള്ള വരും മാസങ്ങളിൽ സാമ്പത്തികാവസ്ഥ കൂടുതൽ ഞെരുക്കത്തിലാവും. കൂടുതൽ ബിസിനസുകൾ നിലനില്ക്കാൻ ബുദ്ധിമുട്ടു, കൂടുതൽ തൊഴിൽ നഷ്ടപ്പെടും.

ചിലർ കൂടുതൽ ലേബർ ഫാമിലി വീസകൾക്ക് സമ്മർദ്ദം ചെലുത്തിവരുന്നു. ബൈഡൻ ടീം ലോവർ ആന്റ് ഹയർ സ്ക്കിൽഡ് ജോബ്സിന് വേണ്ടി പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നു. നീതിപൂർവവും നിലവിലുള്ളതുമായ വേതനം ഉറപ്പാക്കുവാനും യൂണിയനിൽ ചേരുവാനുമുള്ള അവകാശം തൊഴിലാളികൾ ആവശ്യപ്പെടുന്നു.

സുഗമമായ വീസ മാർഗങ്ങൾ കുടിയേറ്റക്കാരെ സഹായിച്ചേക്കാം. എന്നാൽ അവരുടെ അഭിഭാഷകർ ആശങ്കാകുലരാണ്. ക്ലിനിക് എന്നറിയപ്പെടുന്ന കാത്തലിക് ലീഗൽ ഇമ്മിഗ്രേഷൻ നെറ്റ്‍വർക്ക് ഇൻക് സിയുഡാഡ് ഹുവാരസ് മേഖല ഉൾപ്പെടുന്ന മെക്സിക്കോയുടെ വടക്കൻ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാർക്ക് നിയമ സഹായം നൽകുന്നു. സ്ഥാപനത്തിലെ അഭിഭാഷകയായ ടാനിയ ഗുരേറോ പറഞ്ഞു. ‘ബൈഡൻ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നാം ചെയ്തുകൊണ്ടിരുന്ന ജോലി തന്നെ നമുക്ക് തുടർന്നും ചെയ്യാം. തകർക്കാവുന്നവരെ പ്രതിരോധിക്കുക. അവർക്ക് അവരുടെ ശബ്ദം നൽകാം.’