എഡ്മന്റണ്‍ (കാനഡ) ∙ വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി–75) കാനഡയിലെ എഡ്മന്റണില്‍ അന്തരിച്ചു. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷോണ കടവില്‍ തോമസ്.

ഐസക് കച്ചിറക്കല്‍ സഹോദരനും കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍ സഹോദരിമാരും ആണ് .

പൊതുദര്‍ശനം Hainstock’s Funeral Home and Crematorium,9810 34 Ave NW, Edmonton ല്‍ വച്ച് നവംബര്‍ 21 ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ, തുടര്‍ന്ന് സംസ്കാരം കോവിഡ് നിബന്ധനകള്‍ പാലിച്ച് നടത്തപ്പെടും.

1975 ല്‍ കാനഡയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം എഡ്മന്റണില്‍ ആണ് സ്ഥിരതാമസമാക്കിയിരുന്നത്. കനേഡിയന്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

കാനഡയില്‍ ഏറെക്കാലം സിനിമയെ താലോലിച്ചു ജീവിച്ച ഐസക് തോമസ് ഇംഗ്ലീഷിലും മലയാളത്തിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മഹാഋഷി, പ്ലസിബോ ലവ് സ്‌റ്റോറി എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും, ചുങ്കക്കാരും വേശ്യകളും എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

കാനഡയിലേക്ക് കുടിയേറുന്നതിനു മുന്‍പ്, മലയാള സിനിമാ രംഗത്തുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്ന ഐസക് തോമസ്, ബിച്ചു തിരുമലയുമായുള്ള സൗഹൃദം മരണം വരെയും കാത്തുസൂക്ഷിച്ചു .

മികച്ച സംഘാടകനും, അനേകം വ്യക്തികളുമായി സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്ന ബേബിച്ചായന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് "കാല്‍ഗറി കാവ്യസന്ധ്യ’ അശ്രുപൂജകള്‍ അര്‍പ്പിച്ചു.

വാർത്ത ∙ ജോസഫ് ജോണ്‍ കാല്‍ഗറി