ഡിട്രോയിറ്റ്∙ഫോമാ ഗ്രേറ്റ്‌ലേക്‌സ്‌ റീജിയൺ 2020-2022 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും 64-ാം കേരളപിറവി ദിനാഘോഷവും ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് നാലിന് നോവായ്‌ ധാവത് റസ്റ്ററന്റിൽ നടക്കും. ഫോമായുടെ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജ് ഗ്രേറ്റ്‌ലേക്‌സ്‌ റീജിയൺ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കും.

ഫോമായുടെ നാഷണൽ ജനറൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ കേരളപിറവിദിന സന്ദേശം നൽകും. ഫോമ നാഷണൽ ജുഡീഷ്യൽ കമ്മീഷൻ ചെയർമാനായ മാത്യൂസ് ചെരുവിൽ, ആർവിപി ബിനോയ് ഏലിയാസ്, ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ സൈജൻ കണിയോടിക്കൽ, ബിജോ ജെയിംസ് കരിയാപുരം എന്നിവർ നേതൃത്വം നൽകുന്ന സമ്മേളനത്തിൽ ഫോമാ മുൻ നാഷണൽ ജോയിന്റ് ട്രഷറർ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ, മുൻ ആർവിപി സുരേന്ദ്രൻ നായർ, ഡിട്രോയിറ്റ് കേരളക്ലബ്‌ പ്രസിഡന്റ് അജയ് അലക്സ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് രാജേഷ് കുട്ടി, മിന്നസോട്ട മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് അശ്വതി മുട്ടാശ്ശേരിൽ, മിഷിഗൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് മാത്യു ഉമ്മൻ എന്നിവർ ആശംസ അറിയിക്കും.

ഫോമാ ഗ്രേറ്റ്‌ലേക്‌സ്‌ റീജിയന്റെ പ്രവർത്തന ഉദ്ഘാടന സമ്മളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.