ഖത്തറില്‍ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 228 ആയി ഉയര്‍ന്നു. 252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്. 78 വയസുള്ള 2 പേരും 81 വയസുള്ള ഒരാളുമാണ് മരണമടഞ്ഞത്.

9,444 പേരില്‍ നടത്തിയ പരിശോധനയിലാണ് 252 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,906 ആയി ഉയര്‍ന്നു. 38 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.235 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,27,328 ആയി.