കൊച്ചി: കോവിഡ് കാലത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ വാങ്ങുന്ന ഫീസിെന്റ വിശദാംശങ്ങള്‍ തേടി ഹൈകോടതി. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സൗകര്യത്തിന് ആനുപാതികമാണോ ഫീസെന്നും അമിത ലാഭമെടുക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രെന്റ ഉത്തരവ്.
ഫീസിളവ് തേടി നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജിയില്‍ പരാമര്‍ശിക്കുന്ന ആറ് സ്കൂളുകളോടാണ് വിശദാംശങ്ങള്‍ തേടിയത്. േന്ദ്രീയ വിദ്യാലയത്തിലെ ഫീസ് ഘടന പാലിക്കണമെന്ന് അംഗങ്ങളായ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മാനേജ്മെന്റ്സ് അസോസിയേഷന് അറിയിച്ചു.
സ്കൂളുകള്‍ അമിതലാഭം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറാണെന്ന് സി.ബി.എസ്.ഇയും ബോധിപ്പിച്ചു. ഓരോ സ്കൂളും നല്കുന്ന സൗകര്യം വ്യത്യസ്തമാകുമെന്നതിനാല്‍ ട്യൂഷന്, കമ്പ്യൂട്ടര്‍ ഫീസുകളില്‍ ഏകീകൃത നിരക്ക് സാധ്യമല്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ട്യൂഷന്‍ഫീസ് അടക്കം ഈടാക്കുന്ന തുകയും ഓണ്‍ലൈന്‍ ക്ലാസിെന്റ ചെലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കകം നല്കാന് നിര്‍ദേശം നല്‍കിയത്.