തഴവ ∙ പിസിഎൻഎകെ മുൻ ട്രഷററും 2022 ഫിലഡൽഫിയ കോൺഫ്രൻസ് കോർഡിനേറ്ററുമായ ബ്രദർ ബാബുക്കുട്ടി ജോർജിന്റെ ഭാര്യാ പിതാവ് കുറ്റിപ്പുറം സജി സദനത്തിൽ തങ്കച്ചൻ ഗീവർഗീസ് (91) അന്തരിച്ചു. കരുനാഗപ്പള്ളി സെക്ഷനിലെ തഴവ എ.ജി സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 11 മണിക്ക് തഴവ മണപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: പരേതയായ എസ്ഥേറമ്മ പോരുവഴി ചാത്താകുളം ചിറക്കോണത്ത് കുടുംബാഗമാണ്. മക്കൾ: സൂസി വർഗീസ് (മുംബൈ), മോളിക്കുട്ടി ബാബുക്കുട്ടി (യുഎസ്എ), സാലി സുശീലൻ (യുഎസ്എ), ലാലി റെജി (യുഎസ്എ), ഷാജിമോൻ തങ്കച്ചൻ (യുഎസ്എ), മേഴ്‌സി സാമുവേൽകുട്ടി (യുഎസ്എ), സജി തങ്കച്ചൻ.

മരുമക്കൾ: പാസ്റ്റർ ഗീവർഗീസ് ചാക്കോ (മുംബൈ), ബാബുകുട്ടി ജോർജ്കുട്ടി (യുഎസ്എ), സുശീൽ ജേക്കബ്(യുഎസ്എ), റെജി തങ്കച്ചൻ (യുഎസ്എ), ബോബി ഷാജി (യുഎസ്എ), സാമുവേൽകുട്ടി തോമസ് (യുഎസ്എ), സ്മിത സജി.

സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം Heavenly Beats Live Media യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം