തിരുവനന്തപുരം: കോവിഡ്​ ബാധിച്ച്‌​ ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട്​ വിദ്യാര്‍ഥികള്‍ക്ക്​ അവിടെത്തന്നെ എന്‍ജിനീയറിങ്​/ഫാര്‍മസി പ്രവേശന പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്​. ആ​േരാഗ്യ സെക്രട്ടറിയാണ്​ ഉത്തരവിട്ടത്​. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. പത്തനംതിട്ട ജനറല്‍ ആശുപ്രതില്‍ മറ്റൊരു വിദ്യാര്‍ഥി ചികിത്സയിലുണ്ടെങ്കിലും പരീക്ഷ എഴുതുന്നില്ല. ഇൗ രണ്ട്​ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ താല്‍പര്യമറിയിച്ചതോടെയാണ്​ ഇക്കാര്യം ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡുകളുടെ പരിഗണനക്ക്​ വിട്ടത്​. ബോര്‍ഡുകളുടെ റിപ്പോര്‍ട്ട്​ കൂടി കൂടി പരിഗണിച്ചാണ്​ സർക്കാർ ഉത്തരവ്​. പ്രവേശന പരീക്ഷ കമീഷണറുടെ പ്രതിനിധി ആശുപത്രിയിൽ എത്തി ചോദ്യ​േപപ്പറും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റും കൈമാറും.

ക്രമക്കേടില്ലാതെ പരീക്ഷ നടത്താമെന്ന്​ ചുമതലയുള്ള ആശുപത്രി ജീവനക്കാരിൽനിന്ന്​ സത്യവാങ്​മൂലം എഴുതിവാങ്ങും. ഇതാദ്യമായാണ്​ പ്രവേശന പരീക്ഷക്ക്​ ആശുപത്രി വാർഡിൽ കേന്ദ്രമൊരുങ്ങുന്നത്​. പരീക്ഷയെഴുതുന്ന വലിയതുറ സ​െൻറ്​ ആൻറണീസ്​ ഹയർ സെക്കൻഡറി സ്​കൂളിൽ പരീക്ഷ ജോലിക്കെത്തുന്നവർക്കെല്ലാം പി.പി.ഇ കിറ്റ്​. ഇൻവിജിലേറ്റർമാർക്ക്​ പുറമെ സാമൂഹിക സന്നദ്ധസേന പ്രവർത്തകരും പി.പി.ഇ കിറ്റ്​ ധരിച്ചായിരിക്കും ചുമതല നിർവഹിക്കുക….