ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷണര്‍മാരിലൊരാളായ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ്പ്രസിഡന്റായി നിയമിതനായി. നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര്‍ ഗു​പ്ത സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ലു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ വി​ര​മി​ക്കു​ന്പോ​ള്‍ ആ ​പ​ദ​വി​യി​ലെ​ത്തു​മെ​ന്നു ക​രു​തു​ന്ന​യാ​ളാ​ണ് അ​ശോ​ക് ല​വാ​സ.

ആഗസ്ററ് 31-നു ശേഷം ബാങ്കിന്റെ വൈസ് പ്രസിഡന്റായി അശോക് ലവാസ സ്ഥാനമേല്‍ക്കും. 2018 ലാണ് റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസയെ ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷ്ണറായി നിയമിക്കുന്നത്. കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കുമ്ബോഴാണ് ഈ തീരുമാനം.
ഇ​പ്പോ​ള്‍ എ​ഡി​ബി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ട​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ആ​ന്‍​ഡ് പ​ബ്ലി​ക്- പ്രൈ​വ​റ്റ് പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് വി​ഭാ​ഗ​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സ്ഥാ​നം ഉ​ട​നെ ഒ​ഴി​യേ​ണ്ടി വ​രും.

കാലാവധി അവസാനിക്കും മുന്‍പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ ഇലക്ഷന്‍ കമ്മീഷണറാണ് അശോക് ലവാസ. ഇതിനു മുമ്ബ് നാഗേന്ദ്ര സിംഗാണ് 1973 ഇല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്ബ് സ്ഥാനമൊഴിഞ്ഞത്.