തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരനായ തൃക്കണ്ണാപുരം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

റൂട്ട് മാപ്പ് പ്രകാരം നിരവധി സ്ഥലങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ജൂണ്‍ നാലിന് അയല്‍വാസിയുടെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇരുപത്തിയഞ്ചുപേര്‍ പങ്കെടുത്തിരുന്നു. ആറിന് കഴക്കൂട്ടം എസ്ബിഐ ബ്രാഞ്ചിലും, എട്ടിന് തുമ്ബ ബ്രാഞ്ചിലും പോയി.

പതിനഞ്ചിനാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറെ കണ്ടില്ലെന്നും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ജൂണ്‍ 18 ന് ചാലയിലെ ഇന്ത്യന്‍ ബാങ്കിലും ഇദ്ദേഹം എത്തിയിരുന്നു. ജൂണ്‍ 19ന് തിരുമല കെഎസ്‌ഇബി ഓഫീസും സന്ദര്‍ശിച്ചു. ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് സന്ദര്‍ശിച്ചവര്‍ 1077,9188610100 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.