ഗു​ജ​റാ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ര്‍​സിം​ഗ് വ​ഘേ​ല​യ്ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കോവിഡ് ലക്ഷണമായ പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. ഇന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാ​വി​ലെ ശ​ങ്ക​ര്‍​സിം​ഗി​നെ ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 410 കോവിഡ് മരണവും 19,906 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതര്‍ 5,28,859 ഉം മരണ സഖ്യ 16,095ഉം ആയി. 24 മണിക്കൂറിനിടെ 33 ബി.എസ്.എഫ് ജവാന്മാര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,03,051 ആണ്. 3,09,713 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 82,27,802 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 2,31, 095 സാമ്ബിളുകളാണ് പരിശോധിച്ചത്.