മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ നാ​യി​കാ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ പൂ​ർ​ണ​ത​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ത​ന്‍റെ ക​യ്യൊ​പ്പു പ​തി​പ്പി​ച്ച മ​ഞ്ജു വാ​ര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. സിനിമയിലെ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് താരം:

ഇം​പ്ര​വൈ​സേ​ഷ​ൻ ആ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ജ​യം. സ്ക്രി​പ്റ്റ് വാ​യി​ക്കു​മ്പോ​ൾ ത​ന്നെ ക​ഥാ​പ​ത്രം മ​ന​സി​ലേ​ക്കെ​ത്തും. അ​ല്ലെ​ങ്കി​ൽ ആ ​ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ക​ഴി​യും. ചെ​യ്തു ക​ഴി​യു​മ്പോ​ൾ തോ​ന്നും കു​റ​ച്ചു​കൂ​ടി ന​ന്നാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന്. സ​ത്യം പ​റ​ഞ്ഞാ​ൽ, തു​ട​ക്കം മു​ത​ൽ ഞാ​നി​തു​വ​രെ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഇം​പ്രൂ​വ് ചെ​യ്യ​ണ​മെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​ൻ ചെ​യ്തി​ട്ടു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ക​ണ്ടു വി​ല​യി​രു​ത്താ​ൻ എ​പ്പോ​ഴും ക​ഴി​യ​ണ​മെ​ന്നി​ല്ല. സ​മ​യ​ക്കു​റ​വും ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളെ​ല്ലാം അ​തി​നു കാ​ര​ണ​മാ​കു​ന്നു.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഇ​ന്നോ​ളം പു​രു​ഷ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നി​ഴ​ലാ​യി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. തി​യേ​റ്റ​ർ വി​ട്ടാ​ലും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളും എ​നി​ക്കു വേ​ണ്ടി രൂ​പ​പ്പെ​ടു​ത്തി​യ​ത്- മഞ്ജു വാര്യർ പറഞ്ഞു.