ആറ് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരായ താര ജോഡികളാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിഘ്നേഷ് ശിവനും നയൻതാരയും.

ഒന്നര വർഷം മുമ്പ് ചെന്നൈയിൽ വെച്ച് നടന്ന ആഡംബര ചടങ്ങിലൂടെയാണ് ഇരുവരും വിവാ​ഹിതരായത്. അതിന് മുമ്പ് ഏറെക്കാലം ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ഇപ്പോഴിതാ  ഇരുവരെയും പരസ്പരം അടുപ്പിച്ചത് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. 

നാനും റൗഡി താൻ സിനിമയുടെ കഥ നയൻതാരയോട് പറയാനുള്ള ആശയം തന്നത് ധനുഷ് സാറാണ്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ് ആ സിനിമ ചെയ്യാൻ ആദ്യം താത്പര്യമില്ലെന്ന് പറഞ്ഞ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്. 

തിരക്കഥയെ കുറിച്ച് വിജയ് സേതുപതിക്ക് ആദ്യം ബോദ്ധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിനുശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരുവർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി എന്നാണ്  വിഘ്‌നേഷ് ശിവൻ പറഞ്ഞത്.