Category: Crime

അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി

അരൂർ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട്​ തല​ക്കടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി. അരൂക്കുറ്റി പഞ്ചായത്ത്​ ഒന്നാം വാർഡ്​ പുളിന്താഴെ നികർത്ത്​ വിജീഷ്​​ (44), സഹോദരൻ ജയേഷ്​ (42) എന്നിവരാണ്​ പൂച്ചാക്കൽ പൊലീസ്​ സ്റ്റേഷനിൽ കീഴടങ്ങിയത്. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജയെ(52) ആണ് കൊലപ്പെടുത്തിയത്....

Read More

ബംഗളൂരുവിൽ ഏഴ് കോടിയുടെ ലഹരിവേട്ട: നൈജീരിയന്‍ സ്വദേശിയും 9 മലയാളികളും പിടിയിൽ

നഗരത്തില്‍ മൂന്നിടങ്ങളില്‍ നിന്നായി ഏകദേശം ഏഴ് കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. ഈ കേസുകളുമായി ബന്ധപ്പെട്ട്, എന്‍ജിനീയര്‍ ഉള്‍പ്പെടെ ഒമ്പത് മലയാളികളെയും മയക്കുമരുന്ന് ഇടനിലക്കാരനായ ഒരു നൈജീരിയന്‍ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ പൗരനില്‍ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്‌ക്വാഡ് ആണ്...

Read More

ഇൻസ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്; അവസാനം ഭർത്താവ് ബാധ്യതയായി, കൊലപ്പെടുത്തി

ഹരിയാനയിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഹിസാർ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവീൺ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസിൽ രവീണ (32), സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രവീണയും സുരേഷും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പരിജയപ്പെട്ടതിന് ശേഷം ഇരുവരും ഒരുമിച്ച് റീലുകൾ ചെയ്യാൻ ആരംഭിച്ചു. ഒന്നര വർഷത്തിലധികമായി രവീണയും സുരേഷും ഒരുമിച്ച് റീലുകളും വീഡിയോകളും...

Read More

വെന്റിലേറ്ററിലായിരുന്ന യുവതി ലൈംഗികപീഡനത്തിനിരയായ സംഭവം: സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു. ഏപ്രിൽ ആറിനാണ് യുവതി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത...

Read More

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ

ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി – തൊട്ടില്‍ പാലം റോഡിലുള്ള സ്റ്റേഷനറിക്കടയില്‍ വച്ചാണ് ഇയാൾ കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റ് മിഠായികൾ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്‍റണി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348...

Read More

ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് ഇഡി; കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും

ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിൻ്റെ ഭാഗമായി കൂടുതൽ പേരെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. ഹൈറിച്ച് മണിചെയിൻ തട്ടിപ്പിൽ രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഇഡി. 37 പ്രതികളുള്ള കേസിൽ ഇതുവരെ കമ്പനി ഉടമ കെ.ഡി. പ്രതാപൻ മാത്രമേ...

Read More

ഗുജറാത്ത് തീരത്ത് നിന്ന് 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

പാകിസ്ഥാന്‍ കള്ളക്കടത്തുകാര്‍ അറബിക്കടലിലേക്ക് തള്ളിയ 1,800 കോടി രൂപ വിലമതിക്കുന്ന 300 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ മെത്താംഫെറ്റാമൈന്‍ എന്നറിയപ്പെടുന്ന മരുന്നാണ് ഞായറാഴ്ച കണ്ടെത്തിയത്. ഏപ്രില്‍ 12-13 തീയതികളില്‍ ഒരു പാകിസ്ഥാന്‍ ബോട്ട് മയക്കുമരുന്നുമായി ഇന്ത്യന്‍...

Read More

കാസർഗോഡ് ബേഡകത്ത് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മണ്ണക്കുടയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്ബാണ് യുവതിയെ കടയില്‍ വെച്ച്‌ തീ കൊളുത്തിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി രാമമൃതത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച്‌ ശല്യം ചെയ്യുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. യുവതിയുടെ പലചരക്ക് കടയുടെ അടുത്ത...

Read More

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

കൊല്ലം : വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ സുവിശേഷ പ്രവർത്തക പിടിയിൽ. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്....

Read More

എടിഎം ഉപയോഗിക്കാനറിയാത്തതിനാൽ ബന്ധുവിന്റെ മകനെ ആശ്രയിച്ചു; പണത്തെച്ചൊലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ഏറെ നാളായുള്ള സാന്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയൽവാസിയുമായ രാജൻ കൊലപ്പെടുത്തിയത്. പരിക്കേറ്റ രാജനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. കിഴക്കൻ ഓതറ സ്വദേശി രാജന്‍റെ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ബന്ധുവും അയൽവാസിയുമായി മനോജ്...

Read More

ജോലി തേടിയ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, തട്ടിക്കൊണ്ടുപോകലും ക്രൂരമർദനവും

ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. കേസിൽ നാല് പേർ അറസ്റ്റിലായി. ഏപ്രിൽ 10ന് രാവിലെയാണ് ആലപ്പുഴ മാന്നാർ സ്വദേശിയായ പ്രശാന്തിനെ ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ലോഡ്ജിൽ നിന്ന് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടു...

Read More

ജേഷ്ഠന്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചായപാത്രം കൊണ്ടുള്ള ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കോട്ടപ്പുറം ഉണ്യാത്തി പറമ്പിൽ ടി പി ഫൈസൽ ആണ് മരിച്ചത്. 35 വയസായിരുന്നു എപ്രില്‍ 12ന് രാവിലെയാണ് വീട്ടില്‍ വച്ച്‌ ഫൈസലിനെ ജ്യേഷ്ഠന്‍ ടി പി ഷാജഹാന്‍ (40) ചായപ്പാത്രം ഉപയോഗിച്ച്‌ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഫൈസല്‍ ഇന്നലെയാണ് മരിച്ചത്. അതേ സമയം ഷാജഹാനെതിരെ...

Read More
Loading