തൊടുപുഴ: മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ വച്ചായിരുന്നു മരണം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്റ്ററായാണ് ഡോ. ശാന്ത വിരമിച്ചത്. 

പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് 1971 സെപ്റ്റംബർ 15നായിരുന്നു പി.ജെ.ജോസഫും ശാന്തയും തമ്മിലുള്ള വിവാഹം. മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രൊഫസർ, വിശ്വ ജ്യോതി എൻജിനിയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളെജ്, കോഴഞ്ചേരി), ഉഷ.