ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ വീ​ശി​യ​ടി​ച്ച ഇ​യാ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​ര​ണം 47 ആ​യി. ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ലീ ​കൗ​ണ്ടി​യി​ൽ മാ​ത്രം 35 മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഫ്ലോ​റി​ഡ​യി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ദ​ക്ഷി​ണ ക്യൂ​ബ​യി​ൽ നാ​ശം വി​ത​ച്ച​ശേ​ഷ​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഫ്ലോ​റി​ഡ​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. അ​മേ​രി​ക്ക​യി​ൽ ആ​കെ 70ലേ​റെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. വൈ​ദ്യു​തി​ബ​ന്ധം ത​ട​സ്സ​പ്പെ​ട്ട് 25 ല​ക്ഷം വീ​ടു​ക​ൾ ഇ​രു​ട്ടി​ലാ​യി. മ​ണി​ക്കൂ​റി​ൽ 140 കി.​മീ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്.