മിനസോട്ട: അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ലേക്ക് സുപ്പീരിയർ, ലേക്ക് മിഷിഗൺ, ലേക്ക് ഹ്യൂറോൺ, ലേക്ക് എറീ, ലേക്ക് ഒൻ്റാരിയോ എന്നീ അഞ്ചു തടാകങ്ങളുടെ കൂട്ടായ്മയായ ഗ്രേറ്റ്ലേക്ക്സിൻ്റെ തീരങ്ങളിലുള്ള സംസ്ഥാനങ്ങളായ മിഷിഗൺ, മിനസോട്ട, വിസ്ക്കോൺസിൻ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിൻ്റെ (ഫോമാ) അംഗ സംഘടനകളുടെ കൂട്ടായ്മയായ ഗ്രേറ്റ്ലേക്ക്സ് റീജിയണിലെ, മിനസോട്ട മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് ദേശീയ സമതിയിലേക്ക്മത്സരിക്കുകയാണ് ആശാ മാത്യൂ.
ഏറെ ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പിലെ അമേരിക്കൻകാഴ്ച്ചകൾ എന്ന പരിപാടിയുടെ അവതാരികയും കോഓർഡിനേറ്ററായി ലോക മലയാളികൾക്ക് സുപരിചിതയായ ആശാ, 2003-ലാണ് അമേരിക്കൻ ഐക്യനാടുകളിലേ മെമ്ഫിസിലേക്ക്  കുടിയേറിയത്. പിന്നീട് ഒഹയോയിലും, ചിക്കാഗോയിലും, തുടർന്ന് 2019-ൽ ഇപ്പോൾ താമസിക്കുന്ന മിനസോട്ടയിലേക്ക് താമസം മാറി. ഇപ്പോൾ അമേരിക്കയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിൽ, ഐ.ടി. പ്രൊഫഷണലായി പ്രവർത്തിക്കുന്നു.
ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് പരിപാടിയിലൂടെ ആശാ, ഒരു പാട്മലയാളികളുമായി ഇടപെടുവാൻ ഇടയായി എന്ന് ആശാ പറഞ്ഞു. സംഘടനാ പ്രവർത്തനത്തിൽ, മെംഫിസിൽ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് മെംഫിസ് എന്ന സംഘടനയിൽ, മലയാളി സംസ്ക്കാരത്തെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചതു മുതൽ, കേരളാ അസ്സോസിയേഷൻ ഓഫ് ഒഹയോയുടെ പ്രസിഡൻ്റ്, ചിക്കാഗോ സീറോമലബാർ ദേവാലയത്തിലെ കൾച്ചറൽ അക്കാഡമി ബോർഡ് മെമ്പർ, ചിക്കാഗോ മലയാളി അസ്സോസിയേഷൻവിമൻസ് ഫോറം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോമായിലൂടെ, മിനസോട്ട മലയാളി അസ്സോസിയേഷനേയും, ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയനേയും, ദേശീയ സമിതിയിൽപ്രതിനിധാനം ചെയ്യുക എന്നതാണ് ആശാ മാത്യൂ ആഗ്രഹിക്കുന്നത്.
സിബു മാത്യൂവാണ് ഭർത്താവ്, നെസ്സ, ടിയാ എന്നിവർ മക്കളുമാണ്.
കെ കെ വര്ഗീസ്