ഷാജീ രാമപുരം

ഡാളസ്:  ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആണ് ജെയ്ക്കിനെ ചാമ്പ്യൻ ആയി പ്രഖ്യാപിച്ചത്. ഡിസ്ട്രിക്ക് തലത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചതിനു ശേഷം ആണ് സ്റ്റേറ്റ് തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാനായത്.

ലൂക്കസ് സിറ്റിയിലെ ലവ്ജോയ് ഹൈസ്കൂളിൽ 12 ഗ്രേഡിൽ പഠിക്കുന്ന ജെയ്ക്ക് ചാക്കോ ബാസ്‌ക്കറ്റ്‌ബോൾ താരം കൂടിയാണ്. ഡാളസ് സിറ്റിയുടെ ബഡ്‌ജറ്റ്‌ വിഭാഗം മാനേജർ സന്തോഷ് ചാക്കോയുടെയും, റോക്ക് വാൾ സിറ്റിയിൽ സൈക്കാട്രിക് ക്ലിനിക്ക് സ്വന്തമായി നടത്തുന്ന ഡോ.സിനി അബ്രഹാമിന്റെയും മകനാണ്. 6 ഗ്രേഡിൽ പഠിക്കുന്ന ഗ്രേയിസ്‌ ചാക്കോ സഹോദരിയാണ്.