ദേശീയ ദുരന്ത നിവാരണ സേനാ ദിനം രാജ്യം ഇന്ന് ആചരിക്കുന്നു. 17-ാമത് സ്ഥാപന ദിനമാണ് ആചരിക്കുന്നത്. ഇന്ത്യയുടെ എല്ലാ ദുരന്തമുഖത്തും മുന്നണിപ്പോരാളികളായി നിൽക്കുന്നവരാണിവർ. ദുരന്തനിവാരണ സേനാംഗ ങ്ങളുടെ കർമ്മനിരതമായ ജീവിതം മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. ധീരത, സേവനം, ദൗത്യബോധം, വിശ്വസ്ഥത എന്നിവയുടെ പ്രതീകമാണ് ദേശീയ ദുരന്ത നിവാരണ സേനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശംസകൾ നേർന്നു.

‘ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു. രാജ്യത്തെ എല്ലാ ദുരന്തസമയത്തും മുന്നിൽ നിന്ന് നയിക്കുന്ന വരാ ണിവർ. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നത് അവരാണ്. എത്ര വലിയ വെല്ലുവിളിയും ആദ്യം അഭിമുഖീകരിക്കു ന്നത് അവരാണ്. ദുരന്ത നിവാരണ സേനാംഗങ്ങളുടെ ജീവിതം ഏവർക്കും പ്രേരണ തന്നെയാണ് ‘ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

‘ദുരന്തനിവാരണസേന എന്നും പ്രത്യേക ദൗത്യങ്ങൾ ഏറ്റെടുക്കുന്നവരാണ്. രാജ്യത്തെ ഏതു തരം ദുരന്തമുഖത്തും ഓടിയെത്തുന്നതും ഇവരാണ്. എല്ലാ ദുരന്തനിവാരണ സേനാംഗങ്ങൾക്കും ആശംസകൾ നേരുന്നു’ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാവർഷവും ജനുവരി 19നാണ് ദേശീയ ദുരന്തനിവാരണ സേനാ ദിനമായി ആചരിക്കുന്നത്. 2006ലാണ് ദുരന്ത നിവാരണ സേന സ്ഥാപിക്കപ്പെട്ടത്.