വാഷിംഗ്ടണ്‍: അമേരിക്ക റഷ്യയുമായി യുദ്ധത്തിന് ഒരുങ്ങണമെന്ന് മുന്‍ അസി. സ്റ്റേറ്റ് സെക്രട്ടറി.

2012-15 ഈ കാലഘട്ടത്തില്‍, പ്രതിരോധ വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ഈവ്‌ലിന്‍ ഫാര്‍ക്കസാണ് ഈ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

നിലവിലെ പശ്ചാത്തലം വിലയിരുത്തുമ്ബോള്‍, ഏത് നിമിഷവും റഷ്യ ഉക്രൈന്‍ ആക്രമിക്കും. റഷ്യയുമായി നടക്കാന്‍ പോകുന്ന സന്ധി സംഭാഷണങ്ങളെല്ലാം തന്നെ പരാജയപ്പെടാന്‍ ആണ് സാധ്യത. അതുകൊണ്ടു തന്നെ, ഒരു യുദ്ധം ആസനമാണെന്ന് ഈവ്‌ലിന്‍ വിലയിരുത്തുന്നു. 2014-ല്‍ ക്രിമിയ പിടിച്ചെടുത്തത് പോലെ, ഉക്രൈന്‍ പിടിച്ചെടുക്കുകയാണ് റഷ്യയുടെ ഉദ്ദേശം.

ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം പൂര്‍ണമായി പിന്‍വലിക്കാന്‍ ഇതുവരെ റഷ്യ തയ്യാറായിട്ടില്ല. ഉക്രൈന്‍ ആക്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ്, സഖ്യ രാഷ്ട്രങ്ങള്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.