വെങ്കട് പ്രഭു ഒരുക്കിയ ചിത്രം മാനാടിന് മികച്ച തുടക്കം. ചിമ്പുവിനെ നായകനാക്കി നിര്‍മിച്ച ചിതത്തിന്റെ ആദ്യ ദിന കളക്ഷന്‍ എട്ടരക്കോടിയാണ്. ചിമ്പുവിന്റെ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന് ഫസ്റ്റ് ഡേ കളക്ഷനാണിത്.

കച്ച ഫാന്റസി ചിത്രമാണ് മാനാട്. ചിമ്പുവിന്റെയും എസ് ജെ സൂര്യയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തില്‍ അബ്ദുല്‍ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തില്‍ എസ് എ ചന്ദ്രശേഖര്‍, ഭാരതിരാജ, കരുണാകരന്‍, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ,ഡാനിയേല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നു.

യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയത്.