റിയാദ്: ഈ മാസം അവസാനം മുതല്‍ സൗദിയിലേക്കും തിരിച്ചും സര്‍വ്വീസ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എന്നാല്‍, ഇന്ത്യയിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഒട്ടുമിക്ക പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 31 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 26 വരെയുള്ള ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ വഴിയോ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ എടുക്കാമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു.