ഇന്ന് എല്‍ ക്ലാസികോയ്ക്ക് ഇറങ്ങുമ്പോള്‍ ക്ലബിന്റെ ലക്ഷ്യം ബാഴ്സലോണ ആരാധകര്‍ക്ക് അഭിമാനിക്കാനുള്ള വക നല്‍കുക ആണ് എന്ന് കോമാന്‍ പറഞ്ഞു. സീസണിലെ തുടക്കം പ്രയാസകരമായിരുന്ന്യ് എങ്കിലും എതിരാളികളായ റയല്‍ മാഡ്രിഡിനെ ഭയമില്ലാതെ നേരിടേണ്ടതുണ്ട് എന്നും കോമാന്‍ പറഞ്ഞു.

“ഞങ്ങള്‍ തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ വിജയിച്ചു നില്‍ക്കുകയാണ്, അന്തരീക്ഷം വളരെ മികച്ചതാണ്. ഞായറാഴ്ച റയല്‍ മാഡ്രിഡിനെതിരെ ഞങ്ങളുടെ ആരാധകരുടെ പിന്തുണ ആവശ്യമാണ്. ഞങ്ങള്‍ക്ക് നിറഞ്ഞ സ്റ്റേഡിയം വേണം ഞങ്ങളുടെ ആരാധകരെ അഭിമാനിപ്പിക്കേണ്ടതുണ്ട്.” കോമാന്‍ പറഞ്ഞു. ഇന്ന് കൊറോണ വന്നതിനു ശേഷം ആദ്യമായി ബാഴ്സലോണ സ്റ്റേഡിയം അവരുടെ മുഴുവന്‍ കപാസിറ്റിയില്‍ തുറക്കുകയാണ്. ഇന്ന് 99000 കാണികള്‍ മത്സരം കാണാന്‍ ഉണ്ടാകും.