അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ നെടുമുടി വേണുവിനെ അനുസ്മരിച്ചു.