ശപുഷ്പത്തിൽ ഒന്നാണ് മുക്കുറ്റി, ഇതിന്റെ ഔഷധഗുണങ്ങൾ എണ്ണിയാൽ തീരില്ല. രക്തസ്രാവത്തെ തടയാനും അജീർണത്തിനും ഉത്തമം. കർക്കടകമാസത്തിൽ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

മുക്കൂറ്റി കുറുക്ക്

  • മുക്കുറ്റി – ഒരു പിടി
  • പച്ചരി – 1/2 കപ്പ്‌
  • തേങ്ങചിരകിയത് – 1/2 കപ്പ്‌
  • ശർക്കര ഉരുക്കിയത് – 1 കപ്പ്‌
  • ജീരകം – 1/2 സ്പൂൺ
  • നെയ്യ് – 1 സ്പൂൺ
  • ചെറിയ ഉള്ളി – 2 എണ്ണം
  • >തയാറാക്കുന്ന വിധം

    • നാലു മണിക്കൂർ എങ്കിലും കുതിർത്ത പച്ചരി, തേങ്ങ, കഴുകി വൃത്തിയാക്കിയ മുക്കൂറ്റി എന്നിവ കുറച്ചു വെള്ളം ചേർത്ത് നല്ലത് പോലെ അരച്ച് എടുക്കുക.
    • ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അരച്ച കൂട്ടും ശർക്കരപാനിയും ചേർത്തു അടുപ്പിൽ വച്ച് തിളപ്പിച്ച്‌ കുറുകി വരുമ്പോൾ ജീരകം പൊടിച്ചത് ചേർത്ത് വാങ്ങാം.
    • മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി അരിഞ്ഞു മൂപ്പിച്ചു ചേർത്ത് ഇളക്കി എടുക്കാം.