ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 6,500 കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 11 ശതമാനമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായി താഴ്ന്നിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തീവ്രത ശമിച്ചു തുടങ്ങിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15 ദിവസത്തിനുള്ളില്‍ 1,000 ഐസിയു കിടക്കകളാണ് ആശുപത്രികളില്‍ സജ്ജീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ ബാങ്കുകള്‍ ആരംഭിക്കും. ഒരോ ജില്ലയിലും 200 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ഉള്ള ബാങ്കുകളാണ് സജ്ജീകരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഓക്‌സിജന്‍ ആവശ്യമായ രോഗികള്‍ക്ക് രണ്ട് മണിക്കൂറിനകം ഓക്‌സിജന്‍ ലഭ്യമാകുമെന്നും കെജ്രിവാള്‍ അറിയിച്ചു.