തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം.

അതേസമയം കേരളതീരത്ത് 55 കി.മി. വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്, ഗോവ തീരങ്ങളിലും ശക്തമായ മഴയുണ്ടാകും. ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്തിലെ പോര്‍ബന്തറില്‍ ടൗട്ടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.