മുംബൈ: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍. കോവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്.
ഗുരുതരമായ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ചില ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മുംബൈയില്‍ ആശുപത്രി കിടക്കകള്‍ കൈവശപ്പെടുത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കള്‍ ഗുരുതരമായ രോഗബാധിതര്‍ക്ക് മുന്‍ഗണന നല്കുമ്ബോഴാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ കിടക്കകള്‍ ദീര്‍ഘ ദിവസങ്ങളിലേക്ക് കൈവശപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് ബാധിച്ച ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.