സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി.

അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് ഹർജിക്ക് അടിസ്ഥാനം. പൊതുതാൽപര്യഹർജി സുപ്രിംകോടതി തള്ളി.

ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെയുള്ള ഹർജിയിലാണ് സുപ്രിംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള ചൈനയുടേയും പാകിസ്താന്റെയും സഹായം തേടിയെന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി പോയത്.

എന്നാൽ ഹർജി കോടതി തള്ളി. ഹർജിക്കാരന് 50,000 രൂപ പിഴയും ചുമത്തി.