രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ദക്ഷിണാഫ്രിക്കൻ വകഭേദം നാല് പേർക്ക് സ്ഥിരീകരിച്ചു. ഒരാളിൽ ബ്രസീൽ വകഭദവും സ്ഥിരീകരിച്ചു. ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരും ക്വാറന്റീനിലാണ്.

അമഗോള, ടാൻസാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വന്ന നാല് പേരിലാണ് ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയത്

ദക്ഷിണാഫ്രിക്കൻ വകഭേദമായ സാർസ് കോവ് 2 നെ ഐസൊലേറ്റ് ചെയ്ത് കൾച്ചർ ചെയ്യാൻ ഐസിഎംആർ ശ്രമിക്കുന്നുണ്ട്. എന്നാൽ ബ്രസീലിയൻ കൊറോണ വൈറസിനെ ഐസൊലേറ്റ് ചെയ്ത് എൻൈവി പൂനെയിൽ കൾച്ചർ ചെയ്തുവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാണ് ഭാർഗവ അറിയിച്ചു. യുകെ വകഭേദത്തിന്റെ 187 കേസുകൾ രാജ്യത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.