നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേയ്ക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഇന്ന് ഹരിപ്പാട് എത്തുമ്പോൾ രമേഷ് പിഷാരടി സമാപന സമ്മേളനത്തിൽ പങ്കെടുക്കും. നടൻ ഇടവേള ബാബുവും ഹരിപ്പാടിലെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

നേരത്തെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പിഷാരടിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാനുള്ള പിഷാരടിയുടെ തീരുമാനം. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ തുടങ്ങിയ കോൺഗ്രസിലെ യുവ നേതാക്കളാണ് രമേഷ് പിഷാരടിയുമായി ചർച്ചകൾ നടത്തിയത്. പിഷാരടിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്ന കാര്യവും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.