ഫിലഡൽഫിയ ∙ ന്യൂടെസ്റ്റ്മെന്റ് സഭാംഗം തങ്കച്ചൻ (68) ജനുവരി അഞ്ചിന് അന്തരിച്ചു. അടൂർ കടമ്പനാട് മുണ്ടുതൊട്ടിൽ ചാക്കോ പാപ്പിയുടെയും പരേതയായ റേച്ചൽ പാപ്പിയുടെയും മകനാണ്. അടൂർ വിളവിനാൽ ഉഷ തങ്കച്ചനാണു ഭാര്യ. അനൂപ് തങ്കച്ചൻ, ആനി തങ്കച്ചൻ എന്നിവർ മക്കളും റ്റിജു തോമസ്, ഷെറിൻ അനൂപ് എന്നിവർ മരുമക്കളുമാണ്. കൊച്ചുമക്കള്‍: ഏയ്ഞ്ചൽ, ആരോൺ, ഐമീ ,ആൽവിൻ, ഐഡൻ, അലീന.

കുഞ്ഞുമോൻ (കടമ്പനാട്), അമേരിക്കയിലുള്ള ബേബി, ബാബു, റോയ് എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ചടങ്ങുകൾ ജനുവരി 10 നു വൈകുന്നേരം 5. 30 നും ജനുവരി 11 രാവിലെ 9. 30 നും ഫിലഡൽഫിയയിലുള്ള ലാംബ് ഫ്യൂണറൽ ഹോമിൽ നടക്കും (യുഎസ് സമയം)

തത്സമയം സംപ്രേഷണം: www.Almadigitalvision.com

കൂടുതൽ വിവരങ്ങൾക്ക്: റ്റിജു 267 880 9572, അനൂപ് 267 939 5986 .