ഷിക്കാഗോ ∙ മലയാളി അസോസിയേഷൻ 2018 – 20 കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഭാരവാഹികൾ അടുത്ത ഒരു വർഷം കൂടെ തുടർച്ചയായി ഭരണനിർവഹണം തുടരും. 2018 ഓഗസ്റ്റിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ രണ്ടുവർഷത്തേക്ക് ഭരണനേതൃത്വം ഏറ്റെടുത്ത ഭരണാധികാരികൾ ഒരു വർഷം കൂടെ തുടർന്ന് കൊണ്ടുപോകണമെന്ന് പൊതുയോഗം ആവശ്യപ്പെടുകയുണ്ടായി.

കോവിഡ്-19 ഗവൺമെൻറ് നിയമം നിലനിൽക്കുന്നതിനാൽ എല്ലാ ഓൺസൈറ്റ് പരിപാടികളും നിർത്തിവയ്ക്കുകയും ഓൺലൈനിലൂടെ വളരെ പരിമിതമായ പരിപാടികൾ മാത്രമായി ചുരുക്കുകയും ഉണ്ടായി.

മാത്രമല്ല കോവിഡ്-19 നിബന്ധനകൾ നിലനിൽക്കുന്നതിനാൽ 2020 – 22 പുതിയ ഭാരവാഹികളെ ഒരു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക എന്നത് ദുസ്സഹമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. 2018 – 20 കാലഘട്ടത്തിലെ നിലവിലുള്ള കമ്മിറ്റി തന്നെ തുടരുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് പൊതുയോഗം മനസ്സിലാക്കി ഇപ്പോഴത്തെ പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ നേതൃത്വത്തിലുള്ള ഭരണസമിതി അടുത്ത ഒരു വർഷത്തേക്ക് തുടരാമെന്ന് സമ്മതിക്കുകയും 2021 ലെ തെരഞ്ഞെടുപ്പിനെ വേണ്ട എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കാമെന്നും പൊതു യോഗത്തെ അറിയിക്കുകയും ചെയ്തു

എന്നാൽ നിലവിലുള്ള ട്രഷറർ ജിതേഷ് ചുങ്കത്തെ 2018ലെ പൊതുയോഗത്തിൽ ഓഡിറ്റ് ഫിനാൻസ് റിപ്പോർട്ടിന് ശേഷം തുടരുന്നതല്ലെന്നും സ്വയം വിരമിക്കുന്നതായും അറിയിച്ചു, പൊതുയോഗം അത് അംഗീകരിച്ചു . ശേഷം നടന്ന യോഗത്തിൽ അടുത്ത ഒരു വർഷത്തേക്ക് മനോജ് അച്ചേട്ടിന് എല്ലാവരുടെയും അനുവാദത്തോടെ പുതിയ ട്രഷററായി തിരഞ്ഞെടുത്തു.

പ്രസ്തുത പൊതുയോഗത്തിന് പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ സ്വാഗതമാശംസിച്ചു. കേരളത്തിലെ നിർത്തനരായ ആളുകൾക്ക് നാലു ഭവനങ്ങൾ നിർമിച്ചു നൽകുകയും, പുതുതായി അസോസിയേഷനിൽ 650 ആളുകൾ അംഗത്വം ഏറ്റെടുക്കുകയും ചെയ്തതോടെ 2600 അംഗങ്ങളുള്ള സംഘടനയായി വളർന്നുവരുന്ന ഒരു സാഹചര്യവും 24 മാസം സമൂഹത്തിന് പ്രയോജനപ്രദമായ 27 ലധികം പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പാക്കുകയും ചെയ്ത ഒരു ബ്രഹത്തായ ഒരു സംഘടനയുടെ റിപ്പോർട്ട് സെക്രട്ടറി ജോഷി വള്ളിക്കളം അവതരിപ്പിച്ചു, ട്രഷറർ ജിതേഷ് ചുങ്കത്തെ രണ്ടു വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു യോഗത്തിന് സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി

ഭാരവാഹികള്‍

ജോൺസൻ കണ്ണൂക്കാടൻ – പ്രസിഡന്റ് , ജോഷി വള്ളിക്കളം- സെക്രട്ടറി , മനോജ് അച്ചേട്ട് – ട്രെഷറർ , ബാബു മാത്യു – വൈസ് പ്രസിഡന്റ് , സാബു കട്ടപ്പുറം- ജോയിന്റ് സെക്രട്ടറി ,ഷാബു മാത്യു – ജോയിന്റ് ട്രെഷറർ , ജോസ് സൈമൺ – സീനിയർ സിറ്റിസൺ പ്രതിനിധി , ലീല ജോസഫ് , മേഴ്‌സി കുര്യാക്കോസ് – വനിതാ പ്രതിനിധികൾ , കാൽവിൻ കവലകൽ – യൂത്ത് പ്രതിനിധി , ബോർഡ് മെംബേർസ് – ആഗ്നസ് മാത്യു , ആൽവിൻ ഷിക്കോർ , ചാക്കോ മാറ്റത്തിപ്പറമ്പിൽ , ജോർജ് പ്ലാമൂട്ടിൽ , ജെസ്സി റിൻസി , ലുക്ക് ചിറയിൽ , ഫിലിപ്പ് പുത്തൻപുരയിൽ , സജി മണ്ണാംച്ചേരിൽ , സന്തോഷ് കാട്ടുകാരെൻ , സന്തോഷ് കുര്യൻ, ഷൈനി ഹരിദാസ് , ടോബിൻ തോമസ് , രഞ്ജൻ എബ്രഹാം , ജിമ്മി കണിയാലി -എക്സ് ഒ ഫിഷിയോ