ഷിക്കാഗോ ∙ ഫോമാ സെൻട്രൽ റീജിയന്റെ സബ്‌കമ്മിറ്റി ആയ വിമൻസ് ഫോറത്തിന്റെ ഉദ്‌ഘാടനം ഫോമാ നാഷനൽ സെക്രട്ടറി ടി .ഉണ്ണികൃഷ്ണൻ നടത്തി. ഫോമാ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജ് മുഖ്യാതിഥി ആയി നടത്തിയ സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , സെൻട്രൽ റീജിയൻ ആർ. വി. പി. ജോൺ പാട്ടപ്പതി, നാഷണൽ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

സെൻട്രൽ റീജിയൻ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി റോസ് വടകര , വൈസ് ചെയർപേഴ്സൺ – സുബി ബാബു , ജനറൽ കൺവീനർ – സിമി ജെസ്റ്റോ , വിമൻസ് റെപ്രെസെന്ററ്റീവ് – നിഷ എറിക്, സെക്രട്ടറി – ശാലിനി ശിവറാം, ട്രഷറർ – ഉമാ മഹേഷ്, കൾച്ചറൽ / കമ്മ്യൂണിറ്റി കോഓർഡിനേറ്റർ – സിബിൽ ഫിലിപ്പ് , ചാരിറ്റി കോഓർഡിനേറ്റർ – ആഗ്നസ് തെങ്ങുമൂട്ടിൽ, അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ – ബീന വള്ളിക്കളം, ഡോ . സുനിത നായർ , റോസ്മേരി കോലഞ്ചേരി , യൂത്ത് ചെയർപേഴ്സൺ – സാറ അനിൽ എന്നിവരെ തിരഞ്ഞെടുത്തു.

വിമൻസ് ഫോറത്തിനു വേണ്ടി ചെയർപേഴ്സൺ റോസ് വടകര നന്ദി അർപ്പിച്ചു .