നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ ഉമ്മൻചാണ്ടിയുടെ 77–ാം ജന്മദിനമായ ഒക്ടോബർ 31ന് ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 31 ന് വൈകിട്ട് 7. 30ന് (ഇന്ത്യൻ സമയം) നടക്കുന്ന പരിപാടി സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.