തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍​ക്ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ന്‍ നി​യ​മ നി​ര്‍​മാ​ണം വേ​ണ​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി. സ്വാ​ശ്ര​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ര്‍​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​െന്‍റ ഗു​ണ​നി​ല​വാ​ര​ത്തി​നും തു​ല്യ​ത​​ക്കും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​രം​ഭ​ക​രെ നി​യ​ന്ത്രി​ക്കാ​നും ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും നി​യ​മം വേ​ണ​മെ​ന്നാ​ണ്​ മു​ന്‍ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ്​ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പ്ര​ഭാ​ത്​ പ​ട്​​നാ​യ​ക്​ അ​ധ്യ​ക്ഷ​നാ​യ സ​മി​തി സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ച ക​ര​ട്​ റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ. സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ഒാ​ഫ്​ കാ​മ്ബ​സ്​ സെന്‍റ​റു​ക​ളു​ടെ​യും ര​ഹ​സ്യ​പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​നം വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്​​ഥാ​പ​ന​ങ്ങ​ള്‍ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​െന്‍റ പ​ശ്​​ചാ​ത്ത​ല​ത്തി​ല്‍ സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ വി​ദ്യാ​ഭ്യാ​സ​ത്തി​െന്‍റ സ​മ്ബൂ​ര്‍​ണ വാ​ണി​ജ്യ​വ​ത്​​ക​ര​ണ​ത്തി​േ​ല​ക്ക്​ ന​യി​ക്കും.

സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫീ​സും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര നി​യ​മ​നി​ര്‍​മാ​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​മാ​യും വി​ദ്യാ​ഭ്യാ​സ​ത്തി​െന്‍റ കേ​ന്ദ്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച്‌ ന​ട​പ്പാ​ക്ക​ണം. പ്ര​ഫ. കു​ങ്കും റോ​യ് (ജെ.​എ​ന്‍.​യു), പ്ര​ഫ. ഗം​ഗ​ന്‍ പ്ര​താ​ഭ് (കു​സാ​റ്റ്​ മു​ന്‍ വി.​സി), പ്ര​ഫ. രാ​ജ​ന്‍ ഗു​രു​ക്ക​ള്‍ (ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ വൈ​സ്​​ചെ​യ​ര്‍​മാ​ന്‍), പ്ര​ഫ. എ​ന്‍.​വി വ​ര്‍​ഗീ​സ്​ (വൈ​സ്​​ചാ​ന്‍​സ​ല​ര്‍, നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​ന​ല്‍ പ്ലാ​നി​ങ്​ ആ​ന്‍​ഡ്​​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍), ക​വി പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​രാ​ണ്​ സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍.

ശിപാര്‍ശയില്‍നിന്ന്​…

സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ അ​നി​യ​ന്ത്രി​ത വ​ള​ര്‍​ച്ച ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ഗു​ണ​നി​ല​വാ​ര​ത്തി​നും തു​ല്യ​ത​ക്കും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. ഇൗ ​രം​ഗ​ത്ത്​ സ​ര്‍​ക്കാ​ര്‍/​സ​ര്‍​വ​ക​ലാ​ശാ​ല നി​യ​ന്ത്ര​ണ സം​വി​ധാ​നം അ​പ​ര്യാ​പ്ത​മാ​ണ്. ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ട്ട്​ പ​ണ​മി​റ​ക്കു​ന്ന ന​വ​യു​ഗ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ക​രെ നി​യ​ന്ത്രി​ക്കാ​ന്‍ സം​വി​ധാ​നം വേ​ണം.

സ്വാ​ശ്ര​യ കോ​ള​ജ്​ അ​ധ്യാ​പ​ക​ര്‍​ക്ക്​ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​യ​മ​നാം​ഗീ​കാ​രം നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. യു.‌​ജി.‌​സി റെ​ഗു​ലേ​ഷ​ന്‍ 2012 അ​നു​ശാ​സി​ക്കു​ന്ന വി​ല​യി​രു​ത്ത​ലും അ​ക്ര​ഡി​റ്റേ​ഷ​നും എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ന​ട​പ്പാ​ക്ക​ണം.