കലിഫോർണിയ ∙ നവംബർ 3ന് നടക്കുന്ന അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ കലിഫോർണിയ 11th കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഇന്ത്യൻ അമേരിക്കൻ നിഷ ശർമ മത്സരിക്കുന്നു. നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാർക്ക് ശൗലിനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവർത്തനത്തിലാണ് നിഷയും, ടീമംഗങ്ങളും.

പഞ്ചാബിൽ നിന്നും 16–ാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആന്റ് അകൗണ്ടിങ്ങിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, ട്രംപ് റിപ്പബ്ലിക്കൻ നോമിനിയായി 2016 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ റിപ്പബ്ലിക്കൻ അനുഭാവിയായി മാറിയത്.