തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് രോ​ഗബാധ. വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിലാണ് കൊവിഡ് പരിശോധന നടത്തിയത്. 147 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിലാണ് കൊവിഡ് പരിശോധന നടത്തിയത്. 147 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സുരക്ഷാ ജീവനക്കാര്‍, അഗ്നിസുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കൊവിഡ് സ്ഥിരീകിരിച്ച ജീവനക്കാരുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഓഫീസ് ഉള്‍പ്പടെ രാജ്ഭവനിലെ മുഴുവന്‍ ഭാഗവും ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി. 1,86,492 കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.‌